Categories
കുരങ്ങിനെ ചൊല്ലി ഗോത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി: 20 പേര്‍ കൊല്ലപ്പെട്ടു.
Trending News




ലിബിയ: കുരങ്ങിനെ ചൊല്ലി രണ്ട് ഗോത്രങ്ങള്‍ തമ്മില്‍ ലിബിയയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. സെബ്ഹയിലാണ് സംഭവം നടന്നത്. ഗദാധഫാ ഗോത്രക്കാര്‍ വളര്‍ത്തുന്ന കുരങ്ങ് അവ്‌ലദ് സൂലൈമാന്‍ ഗോത്രത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന്റെ പേരിലാണ് ഗോത്രങ്ങള്‍ തമ്മില്‍ പോരാട്ടമുണ്ടായത്.
Also Read
എന്നാല്‍ ഇരു ഗോത്രങ്ങളും തമ്മില്‍ പാരമ്പര്യമായി ശത്രുതയിലായിരുന്നു. ഇതിന്റെ പേരില്‍ നിലനില്‍ക്കുന്ന വൈര്യം കുരങ്ങിന്റെ പേരില്‍ സംഘര്‍ഷമാവുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിന് ടാങ്കുകളും റോക്കറ്റുകളുമെല്ലാം ഉപയോഗിച്ചെതായ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. പുറത്താക്കപ്പെട്ട ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ ഗോത്രമാണ് ഗദാധഫാ.
Sorry, there was a YouTube error.