കലിതുള്ളുന്ന മഴയെകുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തല്‍

  • Post category:news
  • Reading time:1 min read
You are currently viewing കലിതുള്ളുന്ന മഴയെകുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ദുരിത പെയ്ത്ത് തുടരുന്നു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കി. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുകയാണ്. ആരും കടലില്‍ പോകരുതെന്ന് മല്‍സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ആലുവ റെയില്‍വേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. എറണാകുളം – ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ആലുവ റെയില്‍പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മെട്രോ സര്‍വ്വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചു.

0Shares