കണ്ണൂരില്‍ ഒന്നരവയസ്സുള്ള കുഞ്ഞിന്‍റെ മൃതദേഹം കടപ്പുറത്തെ പാറക്കൂട്ടത്തില്‍

  • Post category:Kerala
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ ഒന്നരവയസ്സുള്ള കുഞ്ഞിന്‍റെ മൃതദേഹം  കടപ്പുറത്തെ പാറക്കൂട്ടത്തില്‍

കുഞ്ഞിന്‍റെ മൃതദേഹം കടപ്പുറത്തെ പാറക്കൂട്ടിത്തിനിടയില്‍ കണ്ടെത്തി. ഒന്നരവയസ്സ് മാത്രമേ കുഞ്ഞിന് പ്രായമുള്ളൂ. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. കണ്ണൂര്‍ തയ്യില്‍ കടപ്പുറം റോഡില്‍ കടല്‍ഭിത്തിക്ക് സമീപമാണ് സംഭവം.

പ്രണവ്-ശരണ്യ ദമ്പതികളുടെ മകനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. രാത്രി ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ കാണാനില്ലായിരുന്നു. സംഭവത്തില്‍ ബന്ധുക്കളെയും നാട്ടുകാരെയും പോലീസ് ചോദ്യം ചെയ്യുകയാണ്.

0Shares