പാലക്കാട്: വീടിനുള്ളില്‍ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം കടമ്പഴിപുറത്തെ ചീരപ്പത്ത് വടക്കേക്കര ഗോപാലകൃഷ്ണന്‍ (56), ഭാര്യ തങ്കമണി (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
