Categories
ഒടുവില്‍ പാകിസ്ഥാന് തിരിച്ചറിഞ്ഞു; ഇന്ത്യന്‍ സിനിമകള്‍ ആവശ്യമാണെന്ന്!..
Trending News




Also Read
ഇസ്ലാമാബാദ്: കാശ്മീര്‍ പ്രശ്നത്തിന്റെ പേരില്‍ പാകിസ്ഥാനില്‍ ബോളിവുഡ് സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കുന്നു. രാജ്യത്തെ പ്രധാന സിനിമാ തിയേറ്ററുകളിലെല്ലാം നിരോധനം നീക്കി തിങ്കളാഴ്ച മുതല്‍ പ്രദര്‍ശനം ആരംഭിച്ചേക്കുമെന്നു ഫിലിം വിതരണക്കാരും തിയേറ്റര്‍ ഉടമകളും പറഞ്ഞു. ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന് ബന്ധത്തിന് ഉലച്ചില്‍ തട്ടിയതോടെ കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് പാകിസ്ഥാനിലെ തിയേറ്ററുകളില്‍ ബോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് തിയേറ്റര്‍ ഉടമകള്‍ വിലക്കിയത്.
തുടര്‍ന്ന് ബോളിവുഡ് സിനിമകളില്‍ പാക് താരങ്ങള്‍ അഭിനയിക്കുന്നതിനെതിരെ ഇന്ത്യയിലും പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ പാകിസ്ഥാനില്‍ ഏറെ ജനപ്രീതിയിലുണ്ടായിരുന്ന ഹിന്ദി ചിത്രങ്ങളുടെ വിലക്ക് പാക് ചലച്ചിത്രവ്യവസായത്തിന് ഉണ്ടായേക്കാവുന്ന നഷ്ടം കാണക്കിലെടുത്താണ് പാകിസ്ഥാന് തിയേറ്റര്‍ ഉടമകളെ ഇങ്ങനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ വിലക്കിന് കാരണമായ കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. തീവ്രവാദി ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന് സഹായം നല്കുന്നു എന്ന നിലപാടില്‍ തന്നെയാണ് ഇന്ത്യ ഇപ്പോഴുമുള്ളത്. 1965 ല്‍ ഇന്ത്യ-പാക് യുദ്ധത്തിന് പിന്നാലെയുണ്ടായ ബോളിവുഡ് സിനിമാ വിലക്ക് 2008ലാണ് നീക്കിയത്. എന്തായാലും സിനിമാ പ്രദര്‍ശനത്തിലെ വിലക്ക് നീക്കുന്നത് ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള ബന്ധത്തിന് ഗുണകരമാകും എന്ന പ്രതീക്ഷയിലാണ് ബോളിവുഡ് സിനിമാലോകം.
Sorry, there was a YouTube error.