ഉപതെരഞ്ഞെടുപ്പ്: മഞ്ചേശ്വരം കേരളത്തിലെ കാശ്മീരായി മാറും; വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്‌; തീവ്ര ഹിന്ദുത്വ നിലപാടിലൂടെ പ്രചാരണം

  • Post category:news
  • Reading time:1 min read
You are currently viewing ഉപതെരഞ്ഞെടുപ്പ്: മഞ്ചേശ്വരം കേരളത്തിലെ കാശ്മീരായി മാറും; വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്‌; തീവ്ര ഹിന്ദുത്വ നിലപാടിലൂടെ പ്രചാരണം

കാസർകോട്: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരത്ത് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്. കര്‍ണാടകയിലെ ബി.ജെ.പി അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീലാണ് മഞ്ചേശ്വരം കാശ്മീരുമായി ബന്ധപ്പെടുത്തി വിവാദ പ്രസ്താവന നടത്തിയത്.

മണ്ഡലത്തില്‍ ഇടത് – വലത് മുന്നണികള്‍ വിജയിച്ചുകഴിഞ്ഞാല്‍ കേരളത്തിലെ കാശ്മീരായി മഞ്ചേശ്വരം മാറുമെന്നാണ് നളീന്‍ കുമാര്‍ കട്ടീന്റെ പരാമര്‍ശം . ഇതിനകം നിരവധിപ്പേരാണ് പ്രസ്താവനക്കെതിരെ വിമര്‍ശന വുമായെത്തിയത്

മഞ്ചേശ്വരത്ത് വിജയിക്കാന്‍ കഠിന ശ്രമത്തിലാണ് എന്‍.ഡി.എ. മുന്നണിയുടെ ഭൂരിപക്ഷ വോട്ടില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത് . വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ പ്രചാരണം നടത്താനാണ് നേതാക്കളുടെ നീക്കം.

0Shares