ഇന്ത്യയില്‍ കോടീശ്വരന്മരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയില്‍ കോടീശ്വരന്മരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാലുവര്‍ഷത്തിനിടെ വന്‍ വര്‍ധനയാണ് കോടീശ്വരന്മരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. നാലുവര്‍ഷത്തിനിടെ വന്‍ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളതെന്നാണ് വിവരം. കേന്ദ്ര സര്‍ക്കരാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. വര്‍ഷം തോറും ഒരുകോടിയിലധികം വരുമാനമുള്ളവരുടെ എണ്ണത്തിലാണ് വര്‍ധനവ്. നികുതി അടച്ചവരുടെ കണക്കാണ് പുറത്ത് വന്നിട്ടുള്ളത്. 2017-18ല്‍ നികുതിയടച്ചവരില്‍ 1,40,139 ആളുകളാണ് തങ്ങള്‍ക്ക് ഒരുകോടിയിലധികം രൂപ വരുമാനമുള്ളതായി കാണിച്ചിരിക്കുന്നത്. നാലുവര്‍ഷം മുന്‍പ് ഇത് 88,649 പേര്‍ മാത്രമായിരുന്നു. വന്‍കിട കോര്‍പ്പറേറ്റുകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെ എല്ലാം ഉള്‍പ്പെടുത്തിയുള്ളതാണ് കണക്ക്.

0Shares