ഇടുക്കി: ഇടുക്കി ഡാമിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് 2400.94 അടിയായതോടെയാണ് മൂന്നാമത്തെ ഷട്ടറും തുറന്നത്. ഇന്ന് രണ്ട് ഷട്ടറുകളും 40 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്.ഇതോടെ അണക്കെട്ടില്‍നിന്നും സെക്കന്‍ഡില്‍ ഒരുലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ ഒഴുക്കിവിട്ടതിനേക്കാള്‍ രണ്ട് ഇരട്ടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇന്നലെ 50,000 ലിറ്റര്‍ മാത്രമാണ് അണക്കെട്ടില്‍നിന്നും തുറന്ന് വിട്ടത്.
കുടുതല്‍ ജലം പുറത്തുവിട്ടതോടെ പെരിയാര്‍ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയിരിക്കുകയാണ്. നീണ്ട 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇടുക്കി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നത്. നിലവില്‍ 2401.94 അടിയാണ് ജലനിരപ്പ്. അണക്കെട്ടില്‍നിന്നും പുറത്തുപോകുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്നുണ്ട്. പുറത്തുപോകുന്നതിന്റെ 10 ഇരട്ടി വെള്ളമാണ് ഡാമില്‍ എത്തുന്നത്.
ഇടുക്കി ഡാമിലെ മൂന്നാമത്തെ ഷട്ടറും തുറന്നു; ഇന്നലെ ഒഴുക്കിവിട്ടതിനേക്കാള്‍ രണ്ട് ഇരട്ടി ജലമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്