Categories
അഴിമതി നടത്തിയതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി അറസ്റ്റില്‍.
Trending News
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ ഐ.എ.എസ് കാസറഗോഡ്; ജില്ലയിലെ തിരഞ്ഞെടുപ്പ് വരണാധികാരികളുടെ യോഗത്തിൽ സംസാരിച്ചു; കൂടുതൽ അറിയാം..
ജീവിതം തന്നെയാണ് ലഹരി; ശിശുദിനത്തിൽ ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്ത് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ; പി.ബി.എം സ്കൂളിൽ നടന്ന പരിപാടി കൂടുതൽ അറിയാം..
അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും; കൂടുതൽ അറിയാം..
Also Read
കൊല്‍ക്കത്ത: റോസ് വാലി ചിട്ടി ഫണ്ടിന്റെ പേരില്‍ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുധീപ് ബന്ധോപധ്യയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. തപസ് പാലിനു ശേഷം റോസ് വാലി ചിട്ടി ഫണ്ട് അഴിമതിയില്‍ അറസ്റ്റു ചെയ്യുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിലെ രണ്ടാമത്തെ എം.പിയാണ് സുധീപ് ബന്ധോപധ്യായ്. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ നാലുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് നടത്തിയത്.

അഴിമതി നടത്തിയതു കൂടാതെ റോസ് വാലിയില്‍ നിന്നും വിദേശയാത്രകള്‍, പണമിടപാടുകള്‍ തുടങ്ങിയതുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ നേടിയിരുന്നതായും ചോദ്യം ചെയ്യലില്‍ നിന്നും മനസ്സിലാക്കിയെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. റോസ് വാലിയുടെ സ്ഥാപകന്‍ ഗൗതം കുണ്ടുവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ബന്ധോപധ്യായെ ചോദ്യം ചെയ്തത്.











