
ബി.ജെ.പി രാജ്യത്ത് അപ്രഖ്യാപിത ആഭ്യന്തര അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. മംഗളൂരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ബി.ജെ.പി സര്‍ക്കാര്‍ അറിയാനുള്ള അവകാശം നിഷേധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

‘പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തി അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി നിലപാട് പ്രതിഷേധാര്‍ഹമാണ്. വെടിവയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിത്. വാര്‍ത്തകള്‍ പുറത്ത് വരാതിരിക്കാനാണ് പോലീസിനെ ഉപയോഗിച്ച് ഭരണകൂടം മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചിരിക്കുന്നത്. ഈ കാര്യത്തില്‍ കേരളത്തിന്റെ പ്രതിഷേധം കര്‍ണാടക സര്‍ക്കാരിനെ അറിയിക്കുമെന്നും കടകംപള്ളി പറഞ്ഞു.
