Categories
news

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ : ശക്തമായ നടപടിയെടുക്കുമെന്ന് ഒബാമ.

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്‌ളാഡിമിര്‍ പുടിന്റെ നേതൃത്വത്തില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഇടപെടലുകള്‍ നടത്തിയതായി അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നിരവധി വ്യക്തികളുടെയും ഡെമോക്രാറ്റിക്പര്‍ട്ടിയുടെയും അടക്കം വിവിധസ്ഥാപനങ്ങളുടെ വിവരങ്ങള്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഹാക്ക് ചെയ്യുകയും ട്രംപിന് അനുകൂലമായി ഉപയോഗിക്കുകയും ചെയ്‌തെന്നാണ് ആരോപണം. എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് പറഞ്ഞ് റഷ്യ ഇത് നിഷേധിച്ചിരിക്കുകയാണ്.

0Shares