തിരുവനന്തപുരം: വലിയ പ്രതിസന്ധികളില്‍ തകരുന്നവരല്ല നാം. അതിജീവിച്ചു കുതിക്കുന്നവരാണ് നാമെന്നും ഐക്യത്തോടെ, ഒത്തൊരുമയോടെ നമ്മുടെ നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ കരുത്തുള്ളവരാണ് നാമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കുയായിരുന്നു മുഖ്യമന്ത്രി. നൂറ്റാണ്ടിലെ വലിയപ്രളയമാണ് കേരളം നേരിട്ടതെന്നും അതിന്റെ ആഘാതം കനത്തതാണ്. ജനമൊന്നാകെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇറങ്ങിയതിനാലാണ് മരണസംഖ്യ കുറച്ചുകൊണ്ടുവരാനും രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ നടത്താനുമായത്.
ആ ഘട്ടങ്ങളിലെല്ലാം സര്‍ക്കാരിനും പൊലീസ് , സേനാ സംവിധാനങ്ങള്‍ക്കും ഒപ്പം നിന്ന എല്ലാവരും ലോകത്തിന് പുതിയ മാതൃകയാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസ പുനര്‍നിര്‍മ്മാണത്തിലും നാം മാതൃകയാകണം. അതിനായി ലോകമെങ്ങുമുള്ളവരുടെ സ്നേഹം സഹായമായി നമുക്കെത്തുന്നു. പുനര്നിമാര്ണത്തിനാവശ്യമായ ക്രിയാത്മക ചര്‍ച്ചകളും നമുക്കുയര്ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിജീവിച്ചു കുതിക്കുന്നവരാണ് നാം, ഐക്യത്തോടെനിന്ന് നമ്മുടെ നാടിനെ പുനര്‍നിര്‍മിക്കാമെന്ന് മുഖ്യമന്ത്രി