Categories
news

അടുത്ത ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ല- ഫ്രാന്‍സ്വെ ഒലോന്ദ്.

പാരീസ്: തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലോന്ദ്. ഇക്കാര്യം ടെലിവിഷനിലൂടെയാണ് അദ്ദേഹം രാജ്യത്തെ അറിയിച്ചത്. രാജ്യത്തിന്റെ വെല്ലുവിളികള്‍ മനസ്സിലാക്കുന്നുവെന്നും നല്ല നാളേക്കുവേണ്ടിയാണ് എന്റെ ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍, തൊഴിലില്ലായ്മ, യൂറോസോണിലെ പ്രതിസന്ധി എന്നീകാരണത്താല്‍ ജനപ്രീതി ഇടിഞ്ഞ ഭരണ കാലഘട്ടമായിരുന്നു ഒലോന്ദിന്റേത്. ആയതിനാല്‍ ഇത് തിരിച്ചറിഞ്ഞു കൊണ്ടാകാം അദ്ദേഹത്തിന്റെ ഈ പുതിയ പ്രഖ്യാപനം.

frenchnews2

French President Francois Hollande attends a news conference following the weekly cabinet meeting at the Elysee Palace in Paris, April 10, 2013. REUTERS/Patrick Kovarik/Pool (FRANCE - Tags: POLITICS)

തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഫ്രാന്‍സ്വെ ഫില്ലന് മുന്‍തൂക്കമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഒലോന്ദിന്റെ മുന്‍ഗാമിയായ നിക്കോളാസ് സര്‍ക്കോസി മത്സരിക്കാന്‍ സാധ്യതയുണ്ടായിരുന്നെങ്കിലും ഒലോന്ദിന്റെ പിന്‍മാറ്റത്തോടെ സര്‍ക്കോസിയുടെ സാധ്യതയും മങ്ങുകയാണ്.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *