
കൊച്ചി: യുവനടിയോട് ലൈംഗീക ചുവയോടെ സംസാരിച്ചതിന്റെ പേരില്‍ യുവ സംവിധായകന്‍ ജീന്‍പോള്‍ ലാലിനെതിരെ പോലീസ് കേസ്. നടിയോട് ലൈംഗീക ചുവയോടെ സംസാരിച്ചതിന്റെ പേരില്‍ യുവ സംവിധായകന്‍ ജീന്‍പോള്‍ ലാലിനെതിരെ പോലീസ്. പനങ്ങാട് പോലീസാണ് ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തത്. ഹണീ ബി ടൂ-സിനിമയില്‍ അഭിനയിച്ച യുവ നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

2016 നവംബര്‍ 16ന് ഹണീബീ ടുവിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. യുവനടി കൊച്ചി പനങ്ങാട് ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗീക ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. ശ്രീനാഥ് ഭാസിയും, അനൂപും, അനിരുദ്ധും തന്നോട് മോശമായി സംസാരിച്ചെന്നും നടി മൊഴി നല്‍കിയിരുന്നു. മാത്രമല്ല പ്രതിഫലം ഇതുവരെ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. ലൈംഗീക ചുവയോടെ സംസാരിച്ചതിനും, വഞ്ചനയ്ക്കുമെതിരെയാണ് കേസെടുത്തത്. നടിയുടെ മൊഴി ഇന്‍ഫോ പാര്‍ക്ക് സിഐ കേസെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജീന്‍ പോളിനെതിരെ ചുമത്തിട്ടുണ്ടെന്നാണ് സൂചന.
