കാസര്‍കോട്: കാസര്‍കോട് ഇസ്മു ചികിത്സ രംഗത്ത് പ്രമുഖനായിരുന്ന ഹംസ ഹാജി തങ്ങള്‍ നുള്ളിപ്പാടി(72) അന്തരിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചേ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്കാരം വൈകീട്ട് മൂന്ന് മണിക്ക് മുഹ്യദ്ധീന് ജുമാ മസ്ജിദ് നുള്ളിപ്പാടിയിലും അസര്‍ നിസ്കാരത്തിനു മാലിക്ദീനാര്‍ ജുമാ മസ്ജിദിലും വച്ച് നടക്കും.
കബറടക്കം നുള്ളിപ്പാടിയിലുള്ള തങ്ങന്മാരുടെ തറവാട് കബര്‍ സ്ഥാനത്തു അസര്‍ നിസ്കാരാനന്തരം നടക്കും. ഭാര്യ: ദൈനബി. മക്കള്‍: റാഫത് തങ്ങള്‍, റബിയത്ത് തങ്ങള്‍, രിഫായത്ത് തങ്ങള്‍, റിയാസത്ത് തങ്ങള്‍, റജിയത്ത് ബീവി, റിഷാനത്തു ബീവി, റഫ്നിയത്തു ബീവി. മരുമക്കള്‍: കരീം, ഫാറൂഖ്, സെനു. സഹോദരങ്ങള്‍: കോയമ്മ തങ്ങള്‍, സുഹറാബി, പരേതനായ പൂക്കോയ തങ്ങള്‍, ആറ്റക്കോയ തങ്ങള്‍, കുഞ്ഞി ബീവി.
ഹംസ ഹാജി തങ്ങള്‍ നുള്ളിപ്പാടി അന്തരിച്ചു