സോഷ്യല്‍ മീഡിയയുടെ അതിപ്രസരം; അമ്മമാര്‍ ഉത്തരവാദിത്തങ്ങള്‍ മറക്കരുതെന്ന് ഫരീദ ശകീര്‍

  • Post category:local news
  • Reading time:1 min read
You are currently viewing സോഷ്യല്‍ മീഡിയയുടെ അതിപ്രസരം; അമ്മമാര്‍ ഉത്തരവാദിത്തങ്ങള്‍ മറക്കരുതെന്ന് ഫരീദ ശകീര്‍

കാസര്‍കോട്: നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ പ്രീപ്രൈമറി, പ്രൈമറി വിഭാഗങ്ങളിലെ അമ്മമാര്‍ക്കായി ‘അമ്മ അറിയുവാന്‍’ എന്ന രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ ശകീര്‍ ഉദ്ഘാടനം ചെയ്തു. അമ്മമാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന സോഷ്യല്‍ മീഡിയയുടെ ഉപയോഗം പലപ്പോഴും മക്കളോടുള്ള ഉത്തരവാദിത്തങ്ങള്‍ മറന്നു പോകുന്ന അവസ്ഥയാണെന്ന് ഫരീദ പറഞ്ഞു. അതുകൊണ്ട് നാളെയുടെ സുന്ദരമായ ഭാവിക്കു വേണ്ടി പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പി.ടി.എ. വൈസ്പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം സ്വാഗതം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഇ.അബൂബക്കര്‍ ഹാജി, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എം.എ മക്കാര്‍ മാസ്റ്റര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് സകീന, പുരുഷോത്തമന്‍ നായര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. കാര്‍ത്യാനി ടീച്ചര്‍ നന്ദി പറഞ്ഞു.

0Shares