Categories
അഗതികള്‍ക്ക് അഭയമായി സഫ സഅദിയ്യ ഷീ ഗാര്‍ഡന്‍; കാസർകോട് കുറ്റിക്കോലില്‍ പ്രവര്‍ത്തനമാരംഭിച്ചു
Trending News





കുറ്റിക്കോല്‍(കാസർകോട്): ജാമിഅ സഅദിയ്യ അറബിയ്യ വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ കീഴില്‍ നിരാലംബരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടേയുള്ള സഫ സഅദിയ്യ ഷീ ഗാര്‍ഡന്‍ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടന്നു. കുറ്റിക്കോല്‍ സഫ നഗറില്‍ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ ഉദ്‌ഘാടന കർമ്മം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, അബ്ദുല്‍ റഹ്‌മാന്‍ ഹാജി മാണിക്കോത്ത്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, എം കെ റശീദ്, റശീദ് തായല്‍, അഹമ്മദ് ഷെരിഫ് കുറ്റിക്കോൽ ഇബ്രാഹിം സഅദി വിട്ടല്‍, അഡ്മിനിസ്ട്രേറ്റര്‍ അബ്ദുല്‍ ഹമീദ് ടി പി, ശംസുദ്ദീന്‍ സഅദി, റഫീഖ് സഖാഫി കുറ്റിക്കോല്‍, ശരീഫ് സഅദി മാവിലാടം, മുസ്തഫ മാസ്റ്റര്‍, സുബൈര്‍ പടുപ്പ്, റസാഖ് കുറ്റിക്കോല്‍, മുഹമ്മദ് കുഞ്ഞി എന്‍ എ, മമ്മുട്ടി മാഷ് പടുപ്പ്, ടി സുഗുമാരന്‍, വില്ലേജ് അബ്ദുല്‍ റഹ്‌മാന്‍, ഹമീദ് ഹാജി മാണിമൂല, റഹീം ഹാജി കരിബേടകം, ഉമര്‍ ബാവ മാണിമൂല, ഹസൈനാര്‍ സഅദി, ഫാറൂഖ് സഖാഫി മണ്ഡമ, ബഷീര്‍ ഏണിയാടി, നാസര്‍ സുഹ്‌രി, തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും സഫ മാനേജര്‍ സുലൈമാന്‍ മുസ്ലിയാര്‍ പടുപ്പ് നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.