കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ലോക്കപ്പില്‍ വച്ച് മൂന്നാം മുറക്ക് വിധേയനായി. കോഴിക്കോട് അത്തോളി പൊലീസ് സ്റ്റേഷനില്‍ യുവാവിനെ നഗ്നനാക്കിയതായും പരാതി. മൊടക്കല്ലൂര്‍ സ്വദേശിയും ഓട്ടോ ഡ്രൈവുമായ അനൂപി(30)നാണ് മര്‍ദ്ദനമേറ്റത്. അത്തോളി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രഘുവാണ് മര്‍ദ്ദിച്ചതെന്ന് അനൂപ് പറഞ്ഞു. സ്റ്റേഷനു മുന്നില്‍ കുഴഞ്ഞു വീണ യുവാവിനെ പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിവാഹ ചടങ്ങില്‍ നടന്ന തര്‍ക്കവുമായി ബന്ധപ്പെട്ടാണ് യുവാവിനെ പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. കാക്കൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രവികുമാറിന്റെ ജ്യേഷ്ഠന്റെ മകനും അനൂപിന്റെ സൃഹൃത്തുമായ യുവാവിന്റെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. വിരുന്നില്‍ ഡാന്‍സ് കളിച്ചവരോട് എ.എസ്.ഐ രവികുമാര്‍ മദ്യലഹരിയിലെത്തി പാട്ടുനിര്‍ത്താന്‍ ആവശ്യപ്പെടുകയും അപമര്യാദയായി പെരുമാറുകയുകയായിരന്നുവെന്ന് അനൂപ് പറയുന്നു.
അനൂപിന്റെ ഓട്ടോയില്‍ ആയിരുന്നു പാട്ട് വെച്ചത്. ഇതേത്തുടര്‍ന്ന് അനൂപിന്റെ വണ്ടിനമ്പര് എഴുതിയെടുത്തിരുന്നു. തുടര്‍ന്ന് അത്തോളി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ രഘുവാണ് വീട്ടില്‍ എത്തി കുളിമുറിയില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി തന്നെ മര്‍ദ്ദിച്ചതെന്ന് അനൂപ് പറഞ്ഞു. പൊലീസ് ജീപ്പില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും തലമുടി പിടിച്ചു പറിക്കുകയും ചെയ്തു. ലോക്കപ്പില്‍ നഗ്നനാക്കി നിര്‍ത്തി. ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും കൈ പിടിച്ച്തിരിക്കുകയും ചെയ്തുവെന്നും അനൂപ് പറയുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ അനൂപ് സ്റ്റേഷനു മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് സമിപത്തെ സ്വകാര്യ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദിച്ച പൊലീസുകാരനെതിരായി അത്തോളി പൊലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് അനൂപ് പറയുന്നു. അതേസമയം അനൂപിനെ മര്ദ്ദിച്ചിട്ടിലെന്ന് അത്തോളി പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് വീണ്ടും മൂന്നാംമുറ; കോഴിക്കോട് അത്തോളി പൊലീസ് സ്റ്റേഷനില്‍ യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചതായി പരാതി