വാഹനപകടത്തില്‍ പരിക്കേറ്റ കാസര്‍കോട്ടെ എസ്.ഐ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വാഹനപകടത്തില്‍ പരിക്കേറ്റ കാസര്‍കോട്ടെ എസ്.ഐ മരിച്ചു

കാസര്‍കോട്: വാഹനപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കാസര്‍കോട്ടെ സബ് ഇന്‍സ്‌പെക്ടര്‍ മരണപ്പെട്ടു. കാസര്‍കോട് ടെലികമ്മ്യൂണിക്കേഷന്‍ യൂനിറ്റ് എസ്.ഐയും കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശിയുമായപുത്തനാനിക്കല്‍ വീട്ടില്‍ സോജിജോസഫ്(38) ആണ് മരിച്ചത്. കഴിഞ്ഞ 15ന് തിരുവനന്തപുരം വലിയമലയില്‍ വച്ച് ബൈക്കും കെ.എസ്.ആര്‍.ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. വാഹനം ഓടിച്ചിരുന്നയാള്‍ അപകടസമയത്ത് തന്നെ മരിച്ചിരുന്നു. പിറകില്‍ ഇറിക്കുകയായിരുന്ന സോജി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പോലിസ് കരാട്ടെ അംഗമായിരുന്ന സോജി പരിശീലനത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് പോയത്. ലോക കരാട്ടെ ചാംമ്പ്യന്‍ഷിപ്പ്, ലോക കരാട്ടെ സെമിനാര്‍ തുടങ്ങിയവയില്‍ പങ്കെടുത്തിട്ടുണ്ട്. ബുധനാവ്ച രാവിലെ കണ്ണൂര്‍ എ.ആര്‍ ക്യാംപില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വക്കും. ഉച്ചയോടെ പുലിക്കുരുമ്പ സെന്റ് ആഗസ്റ്റിന്‍ പള്ളിയില്‍ സംസ്‌കാരം നടത്തും. പരേതനായ ജോസഫാണ് പിതാവ്. മാതാവ്: മേഴ്‌സി. ഭാര്യ: മിനു. മക്കള്‍: ജോഹന്‍. സഹോദരി: ഷെറിന്‍.

0Shares