ഷാര്‍ജ: യു.എ.ഇയിലെ വാഹന ഉടമകള്‍ക്കൊരു സന്തോഷവാര്‍ത്ത. ഷാര്‍ജ പൊലീസ് ഇതുവരെയുള്ള ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് നല്കുന്നു. ഗതാഗത നിയമലംഘനത്തിന് ഡ്രൈവര്‍മാര്‍ക്ക് നല്കിയ മുഴുവന്‍ ബ്ലാക് പോയന്റുകളും റദ്ദാക്കും. ഷാര്‍ജ പൊലീസിന്റെ സുവര്‍ണ ജൂബിലി പ്രമാണിച്ചാണ് ഈ ആനുകൂല്യം. ഷാര്‍ജ പൊലീസ് സേവനത്തിന്റെ 50 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായാണ് ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നത്. ഷാര്‍ജ പൊലീസിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് സെയ്ഫ് അല്‍ സെറി അല്‍ ശംസിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഒക്ടോബര്‍ 18 വരെ രേഖപ്പെടുത്തിയ മുഴുവന്‍ പിഴ സംഖ്യയുടെയും പകുതി മാത്രം ലൈസന്‍സ് ഉടമകള്‍ അടച്ചാല്‍ മതി. പിഴ സംഖ്യ ഈ വര്‍ഷം ഡിസംബര്‍ 31 വരെ അടക്കാനാകും. ഇന്ന് വരെയുള്ള മുഴുവന്‍ ബ്ലാക് പോയന്റുകളും പൊലീസ് റദ്ദാക്കും. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും പൊലീസ് സ്റ്റേഷനുകളിലെ ട്രാഫിക് ഫൈന്‍ പേമെന്റ് കേന്ദ്രങ്ങള്‍ വഴിയും പിഴ സംഖ്യ അടക്കാമെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു
വാഹന ഉടമകള്‍ക്കൊരു സന്തോഷവാര്‍ത്ത; ഷാര്‍ജ പൊലീസ് ഇതുവരെയുള്ള ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് നല്കുന്നു