മലപ്പുറം: മലപ്പുറം ലോക് സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ രാവിലെ എട്ടുമണിയോടെ തുടങ്ങി. മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. തപാല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിയത്. വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ എന്നീ ഏഴ് നിയമ സഭാ മണ്ഡലങ്ങളിലെ 1175 ബൂത്തുകളില്‍ ഉപയോഗിച്ച വോട്ടെടുപ്പ് യന്ത്രങ്ങളാണ് ഇവിടെയുള്ളത്. വോട്ടെണ്ണല്‍ തുടങ്ങി അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ പി.കെ. കുഞ്ഞാലിക്കുട്ടിക്കാണ് ലീഡ്.

മലപ്പുറം വിധിയെഴുതുന്നു.