തളങ്കര: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. തെരുവത്ത് സിറാമിക്സ് റോഡ് കുന്നില്‍ ഹൗസിലെ അഷ്റഫ് ആലപ്പിയുടെ ഭാര്യ ഹസീന (42)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ആറുമണിയോടെയാണ് സംഭവം. മക്കളെ സ്ക്കൂളിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തളര്‍ന്ന് വീഴുന്നത് കണ്ട കുട്ടികളുടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ എത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴരയോടെ മരണം സംഭവിച്ചു. ഭര്‍ത്താവ് അഷ്റഫ് വ്യാപാരാവശ്യാര്‍ത്ഥം മലപ്പുറത്തേക്ക് പോയിരിക്കുകയായിരുന്നു. പരേതനായ കുഞ്ഞാമു-ഫാത്തിമ ദമ്പതികളുടെ മകളാണ്.
മക്കള്‍: അയ്ഫാന, അസ്മിന, അഫീഫ, അസ്ന, അഫ്ത്താബ്, മരുമക്കള്‍: ഹാരിസ്, മുഹമ്മദ്, മുനീര്‍, സഹോദരങ്ങള്‍: റൈഹാന, റഹ്മത്ത്, മിസ്രിയ, റസിയ, കൗലത്ത്, ജലാല്‍. ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.
മക്കളെ സ്ക്കൂളിലേക്ക് അയക്കാനുള്ള ഒരുക്കത്തിനിടെ കുഴഞ്ഞുവീണ് വീട്ടമ്മ മരിച്ചു