Categories
പാടശേഖര സമിതിയുടെ ഇടപെടൽ തുണയായി; തൃക്കരിപ്പൂരിലെ 6 ഏക്കർ തരിശുപാടത്ത് യന്ത്രവൽകൃത നെൽകൃഷി; നടീൽ ഉൽഘാടനം നടന്നു
Trending News





കാസർകോട്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൻ്റെ തരിശുരഹിത പഞ്ചായത്ത് എന്ന പദ്ധതിയുടെ ഭാഗമായി നെൽകൃഷി പ്രോത്സാഹന പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിൻ്റെ ഭാഗമായി കൃഷിവകുപ്പിൻ്റെ സഹകരണത്തോടെ കക്കുന്നം – തളിച്ചാലം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 6 ഏക്കറിൽ അധികം വരുന്ന തരിശുപാടം യന്ത്രവൽകൃത നെൽകൃഷി ഇറക്കി. പദ്ധതിയുടെ ഭാഗമായി നടീൽ ഉൽഘാടനം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. ബാവ മുച്ചിലോട്ട് പാടത്ത് വെച്ച് നിർവ്വഹിച്ചു. നീലേശ്വരം കാർഷിക സേവന കേന്ദ്രമാണ് ഇതിനു ആവശ്യമായ യന്ത്ര സഹായം നൽകിയത്. പിലിക്കോട് കർഷകരിൽ നിന്നാണ് കർഷകർ ആവശ്യമായ വിത്ത് ശേഖരിച്ചത്. മട്ടത്രിവേണി വിത്തും, ജ്യോതി വിത്തുമാണ് കർഷകർ ഉപയോഗിച്ചത്. ചടങ്ങിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹാഷിം കാരോളം മുഖ്യാഥിതിയായിരുന്നു. വാർഡ് മെമ്പർമാരായ കെ.എൻ.വി.ഭാർഗ്ഗവി, എ.കെ. സുജ, കൃഷി ഓഫീസർ രജീന എ. എന്നിവർ ആശംസകൾ നേർന്നു. പാടശേവര സമിതി പ്രസിഡണ്ട് വി.എം. ബാബുരാജൻ അധ്യക്ഷനായി. ചടങ്ങിൽ സെക്രട്ടറി ഹരീഷ് ടി.വി. സ്വാഗതം പറഞ്ഞു.
Also Read

Sorry, there was a YouTube error.