
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ തെരുവിലിറങ്ങിയിരിക്കുകയാണ് കേരളത്തില്‍ അങ്ങോളം ഇങ്ങോളം പ്രതിഷേധങ്ങള്‍ നടക്കുകയാണ്. യുവജന- വിദ്യാർത്ഥി സംഘടനകള്‍ക്കൊപ്പം മുതിര്‍ന്ന നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ സമര ഭാഗമായി മാറിയിരുന്നു. മലപ്പുറത്ത് പ്രതിപക്ഷ നേതാവ് ചെന്നിത്തല റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ഇപ്പോള്‍.

കൊച്ചിയില്‍ മാര്‍ച്ച് നടത്തിയ ഹൈബി ഈഡന്‍ എം.എല്‍.എയെ പോലീസ് തടഞ്ഞു. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ബലപ്രയോഗമുണ്ടായി. അതേസമയം കാസര്‍കോട് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്. ജില്ലയിലെ കാഞ്ഞങ്ങാടും പ്രവര്‍ത്തകരുടെ മാര്‍ച്ച് തടഞ്ഞു.
പത്തനംതിട്ടയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പോലീസ് കലക്ട്രറ്റിനുമുന്നില്‍ ബാരിക്കേഡുവെച്ച് പ്രതിഷേധക്കാരെ തടഞ്ഞിട്ടുണ്ട്. പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്.ആന്റോ ആന്റണിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. തൃശൂരിലും തിരുവനന്തപുരത്തും വിവിധ പാര്‍ട്ടികളുടെ പ്രതിഷേധം നടക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്.
