
ഗതാഗത നിയമം പലരും പാലിക്കുന്നില്ല. പിന്നില്‍ ഹെല്‍മറ്റ് നിര്ബന്ധാക്കിയിട്ടും പലരും അത് പാലിക്കാറില്ല. ഇവിടെ ഒരു ബൈക്ക് യാത്രികന് മാതൃകയായത് ഇങ്ങനെ. പിന്നില്‍ സ്വന്തം നായയെ ഇരുത്തി യാത്ര ചെയ്യുന്നതാണ് ശ്രദ്ധേയമായത്.
നായയ്ക്ക് സുരക്ഷയ്ക്കായി ഹെല്‍മറ്റും വെച്ചിട്ടുണ്ട്. നായയാകട്ടെ, കൈകള്‍ രണ്ടും ഉടമയുടെ തോളിലും വെച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായ പ്രമോദ് മാധവാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ളതാണ് വീഡിയോ ദൃശ്യം.
https://twitter.com/madhavpramod1/status/1214415853065666560
