തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സംസ്ഥാനത്തിന് വന്‍ വരുമാന നഷ്ടമാണ് ഉണ്ടായതെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനത്തിന് ശേഷം 2000 കോടിയോളം രൂപയുടെ നികുതി വരുമാന നഷ്ടമാണുണ്ടായത്. വ്യാപാര മേഖലയില്‍ കനത്ത മാന്ദ്യം ഉണ്ടായി. ലോട്ടറി മേഖലയ്ക്ക് 300 കോടിയുടെ നഷ്ടം സംഭവിച്ചു.
കെഎസ്എഫ്ഇക്ക് 600 കോടിയുടെ നഷ്ടമുണ്ടായി. ക്ഷേമ പെന്ഷന് വിതരണത്തെയും ഈ പ്രശ്നം സാരമായി ബാധിച്ചതായി തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.