മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയാം. രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണല്‍ പത്തുമണിയോടെ പൂര്‍ത്തിയാകും. മലപ്പുറം ഗവണ്‍മെന്റ് കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഏഴുമണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഏഴു സ്ഥലങ്ങളിലായി നടക്കും. ആദ്യ ഫലസൂചനകള്‍ എട്ടരയോടെയും അന്തിമഫലം പത്തരയോടെയും അറിയാനാകും.
