തൃശൂരില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ആക്രമണം; ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം രണ്ട് പേരെ വെട്ടിക്കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing തൃശൂരില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ആക്രമണം; ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം  രണ്ട് പേരെ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മുണ്ടൂരില്‍ രണ്ട് പേരെ വെട്ടിക്കൊന്നു. ശ്യാം , ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ക്രിസ്റ്റിയും വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ച് വീണ വിഷ്ണുവിനെയും ക്രിസ്റ്റിയെയും ഒരു സംഘം വെട്ടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares