മതസൗഹാർദ്ദ നൂൽ കൂട്ടിച്ചേർക്കാൻ ഇടതുപക്ഷ എക്യത്തിന് കഴിയണം; മതത്തെ ഉപയോഗപ്പെടുത്തുന്ന വർഗ്ഗീയതയെ തിരിച്ചറിയണം: എം.സ്വരാജ്

You are currently viewing മതസൗഹാർദ്ദ നൂൽ കൂട്ടിച്ചേർക്കാൻ ഇടതുപക്ഷ എക്യത്തിന് കഴിയണം; മതത്തെ ഉപയോഗപ്പെടുത്തുന്ന വർഗ്ഗീയതയെ തിരിച്ചറിയണം: എം.സ്വരാജ്

കാഞ്ഞങ്ങാട് / കാസർകോട്: രാഷ്ട്രീയ അധികാരത്തിന് വേണ്ടി മതത്തെ ഉപയോഗപ്പെടുത്തുന്ന വർഗ്ഗീയതയെ തിരിച്ചറിയണമെന്ന് എം.സ്വരാജ്. ‘വർഗീയതയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിയും’ എന്ന വിഷയത്തിൽ കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയതയും മതവും തമ്മിൽ യാതൊരു ബന്ധവുമില്ല. ജിന്നയാണ് ഇന്ത്യയിൽ രാഷ്ട്രീയത്തിൽ മതത്തെ എങ്ങനെ ഉപയോഗപെടുത്താമെന്ന് ആദ്യമായി കാണിച്ചു കൊടുത്തത്.

പിന്നീട് സവർക്കറും അത് നടപ്പിലാക്കിയെന്നും എന്നാൽ ഇരുവരും മതവിശ്വാസികൾ അല്ലെന്നതാണ് വസ്തുതയെന്നും സ്വരാജ് അഭിപ്രായപ്പെട്ടു. വിശ്വാസം എന്നത് വ്യക്തിയുടെ സ്വകാര്യതയാണ്.

വർഗ്ഗീയതയുടെ പ്രവർത്തന മണ്ഡലത്തിൽ യഥാർത്ഥ മതവിശ്വാസത്തെ വോട്ടു ബാങ്കാക്കി മാറ്റുന്നു. വരാനിരിക്കുന്ന തിരിച്ചടികളെ ഭയന്ന് ഇരുമതങ്ങളും തമ്മിൽ ധ്രൂവീകരിക്കപ്പെട്ടു കൊണ്ടിരിക്കുയാണ്. മതസൗഹാർദ്ദത്തിൻ്റെ നൂൽ കൂട്ടിച്ചേർക്കാൻ ഇടതുപക്ഷ എക്യത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

0Shares