ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചിരുന്ന ദവെ അര്‍ബുധ ബാധയെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 2009 മുതല്‍ മധ്യപ്രദേശില്‍ നിന്നുളള രാജ്യസഭാംഗമാണ്. 2016-ലാണ് വനം പരിസ്ഥിതി മന്ത്രിയായി അധികാരമേറ്റത്. അവിവാഹിതനാണ്.

അര്‍പ്പണ ബോധമുളള പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ദവെ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും പരിസ്ഥിതി സംരക്ഷണത്തിന് അദ്ദേഹം അതീവ പ്രാധാന്യം നല്‍കിയിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. സുഹൃത്തും ആദരണീയനായ സഹപ്രവര്‍ത്തകനുമായ അനില്‍ മാധവ് ദവെയുടെ അകാലനിര്യാണത്തില്‍ അനുശോചിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.