കാശ്മീരില്‍ കനത്ത മഞ്ഞ് വീഴ്ച്ച: മരിച്ച സൈനികരുടെ എണ്ണം 14 ആയി.

  • Post category:news
  • Reading time:1 min read
You are currently viewing കാശ്മീരില്‍ കനത്ത മഞ്ഞ് വീഴ്ച്ച: മരിച്ച സൈനികരുടെ എണ്ണം 14 ആയി.

ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ ഗുര്‍സെ മേഖലയിലെ സൈനിക ക്യാമ്പിലുണ്ടായ കനത്ത ഹിമാപതത്തില്‍പ്പെട്ട് മരിച്ച സൈനികരുടെ എണ്ണം 14 ആയി. മോശം കാലാവസ്ഥയും കനത്ത മഞ്ഞു വീഴ്ച്ചയും മൂലം രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നു.

കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ 10 സൈനികരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് നാലു പേരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. സൈനിക ക്യാമ്പിലേക്ക് പോകുകയായിരുന്ന ഒരു വാഹനവും മഞ്ഞ് വീഴ്ച്ചയില്‍ കാണാതായിട്ടുണ്ട്.

 

0Shares