കാസര്‍കോട്: റവന്യൂ ജില്ലാ സ്കൂള്‍ കലോസവ വേദിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അധിക്ഷേപവും കയ്യേറ്റശ്രമവും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടയാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ തള്ളിയിടുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. സംഘാടകസമിതിയുടെ മാധ്യമ ബാഡ്ജ് ധരിച്ചില്ലെന്നാരോപിച്ചാണ് ബഹളം. ബാഡ്ജ് ധരിച്ചവര്‍ക്ക് മാത്രമേ ഭക്ഷണം തരൂവെന്ന നിലപാടിലായിരുന്നു ഒരുപറ്റം സംഘാടകര്‍. പിന്നിട് നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് ക്ഷമചോദിച്ച് പരിഹരിച്ചപ്പോഴാണ് ഒരു സംഘം മീഡിയാ റൂമിലേക്ക് വന്ന് ആക്രോശം തുടങ്ങിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണമില്ലെന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ഒരു കുഴപ്പവും ഇല്ലെന്നും വിളിച്ചുപറഞ്ഞ് വെല്ലുവിളിച്ചു. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകള്‍ റിപ്പോര്‍ട്ടിംഗ് നിര്‍ത്തിവെച്ച് മുദ്രാവാക്യം മുഴക്കി.
പ്രശ്നം പരിഹരിക്കാന്‍ പൊലിസും ഇടപെട്ടു. പ്രശ്നം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കാനെത്തി. മാധ്യമപ്രവര്‍ത്തകര്‍ പ്രശ്നം വിശദീകരിച്ച ശേഷം അധിക്ഷേപിച്ച സംഘാടകനെകൊണ്ട് മാധ്യമ പ്രവര്‍ത്തകരോട് ക്ഷമപറയിപ്പിച്ചു. ഇനി ഇത്തരം നടപടി ആവര്‍ത്തിക്കില്ലെന്നും സംഭവത്തില്‍ മാപ്പപേക്ഷിക്കുന്നു വെന്നും ഡി.ഡി.ഇ പ്രസ്ക്ല്ബ് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ച വ്യക്തമാക്കിയതോടെ മാധ്യമപ്രവര്‍ത്തകര്‍ ഓഫിസ് ബഹിഷ്കരിച്ച് റിപോര്‍ട്ടിങ് തുടര്‍ന്നു.ഇന്നുസംഘാടകസമിതിയുടെഭക്ഷണമുള്പെടേഉപേക്ഷിച്ച് വിദ്യാര്‍ഥികള്‍ക്കുവേണ്ടി റിപോര്‍ട്ടിങ് നടത്തും.
