
ബലാകോട്ട് ഭീകരക്യാമ്പ് ആക്രമണത്തിനുപിന്നാലെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ പാക്കിസ്താന്‍ തീരുമാനം. മേയ് 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇന്ത്യക്കു വ്യോമമേഖല തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് ബുധനാഴ്ച നടന്ന പ്രതിരോധ, വ്യോമയാന മന്ത്രാലയങ്ങളുടെ യോഗത്തിലാണു തീരുമാനമുണ്ടായത്. വിലക്ക് നീക്കുന്നത് സംബന്ധിച്ച് മേയ് 30-ന് തീരുമാനമെടുക്കും.

ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് പൂര്‍ണമാകുന്നതുവരെ വ്യോമപാത തുറക്കാനുള്ള സാധ്യതയില്ലെന്ന് പാക് വിവരസാങ്കേതികമന്ത്രി ഫവാദ് ചൗധരി നേരത്തേ വ്യക്തമാക്കിയിരുന്നു. ബലാകോട്ട് ആക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ തങ്ങളുടെ വ്യോമപാത പൂര്‍ണമായി അടച്ചിരുന്നെങ്കിലും ഇന്ത്യ, തായ്‌ലാന്‍ഡ്, മലേഷ്യ എന്നിവയ്‌ക്കൊഴികെ മറ്റുരാജ്യങ്ങള്‍ക്കുള്ള വിലക്ക് മാര്‍ച്ച് 27-ന് നീക്കിയിരുന്നു.
ഫെബ്രുവരി 26-നാണ് പുല്‍വാമയിലെ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്ന് ബലാകോട്ടില്‍ ആക്രമണം നടത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് നടത്തിയ ആക്രമണത്തില്‍ പാക്ക് അധീന കശ്മീരിലെ ജെയ്‌ഷെ മുഹമ്മദിന്‍റെ ഭീകരതാവളം തകര്‍ത്തിരുന്നു.
