തൃശ്ശൂര്‍ : പൂരങ്ങളുടെ നാടായ തൃശ്ശൂരിന് ഇനി മുതല്‍ ഉത്സവക്കാലം. എന്നാല്‍ വെടിക്കെട്ടില്ലാതെയായിരിക്കും ഇത്തവണ ഉത്സവാഘോഷങ്ങള്‍ നടക്കുക. എക്‌സ്‌പ്ലോസീവ് വിഭാഗവും ജില്ലാ ഭരണകൂടവും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് വെടിക്കെട്ടാഘോഷം പ്രതിസന്ധിയിലായിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് വിവിധ ഉത്സവക്കമ്മറ്റി ഭാരവാഹികള്‍ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആന എഴുന്നെള്ളിപ്പിനുള്ള നിയന്ത്രണങ്ങളും ഉത്സവങ്ങളുടെ നടത്തിപ്പിനെ ബാധിച്ചെന്ന് സംഘാടകര്‍ പറഞ്ഞു.

ഉത്സവങ്ങളില്‍ നിന്ന് ആനകളെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ ആചാരങ്ങളുടെ ഭാഗമായുള്ള ആന എഴുന്നെള്ളിപ്പ് ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് പൂരം സംഘാടകര്‍.