ആരെങ്കിലും തങ്ങള്‍ മുസ്ലിമാണ്, ക്രിസ്ത്യനാണ്, ബ്രാഹ്മണനാണ്, ഹിന്ദുവാണ് എന്നുപറഞ്ഞാന്‍ എനിക്ക് വളരെ സന്തോഷമാണ്, എന്നാല്‍ മതനിരപേക്ഷകരാണ് എന്ന് പറയുന്നതിലാണ് പ്രശ്‌നം; രാജ്യത്തിന്‍റെ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing ആരെങ്കിലും തങ്ങള്‍ മുസ്ലിമാണ്, ക്രിസ്ത്യനാണ്, ബ്രാഹ്മണനാണ്, ഹിന്ദുവാണ് എന്നുപറഞ്ഞാന്‍ എനിക്ക് വളരെ സന്തോഷമാണ്, എന്നാല്‍ മതനിരപേക്ഷകരാണ് എന്ന് പറയുന്നതിലാണ് പ്രശ്‌നം; രാജ്യത്തിന്‍റെ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി

ന്യൂഡല്‍ഹി: രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. മതനിരപേക്ഷകരും പുരോഗമനവാദികളുമാണെന്ന്അവകാശപ്പെടുന്നവര്‍ക്ക് അവരുടെ മാതാപിതാക്കളെയോ രക്തത്തേയോ തിരിച്ചറിയാന്‍ കഴിയാത്തവരാണ്.

 

ആരെങ്കിലും തങ്ങള്‍ മുസ്ലിമാണ്, ക്രിസ്ത്യനാണ്, ബ്രാഹ്മണനാണ്, ലിംഗായത്താണ്, ഹിന്ദുവാണ് എന്നുപറഞ്ഞാന്‍ എനിക്ക് വളരെ സന്തോഷമാണ്. എന്നാല്‍ മതനിരപേക്ഷകരാണ് എന്ന് പറയുന്നതിലാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഭരണഘടന ബി.ആര്‍.അംബേദ്കറുടെ ചിന്തകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞാന്‍ ഭരണഘടനയെ ബഹുമാനിക്കുന്നു. എന്നാല്‍ വിവിധ ഘട്ടങ്ങളിലായി ഭരണഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭാവിയിലും അത് മാറും. അത് മാറ്റാന്‍ ഞങ്ങള്‍ ഇവിടെയുണ്ടെന്നും ഹെഗ്‌ഡെ പറഞ്ഞു.

0Shares