കാസര്‍കോട്: ചെന്നിക്കര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട് ക്ലബ് സംഘടിപ്പിച്ച അഹമ്മദ് അഫ്സല് സ്മാരക ദക്ഷിണേന്ത്യന്‍ കബഡി ടൂര്‍ണമെന്റില്‍ പ്രതിഭ എരോല്‍ ജേതാക്കളായി. പ്രൊ കബഡി താരങ്ങളായ സചിന് സുവര്‍ണ, പ്രപഞ്ചന്‍, അനൂപ് ആറാട്ട്ക്കടവ്, സര്‍വീസസിന്റെ ഗിരീഷ് മുല്ലച്ചേരി എന്നിവര്‍ അണിനിരന്ന പ്രതിഭ എരോല്‍ ചെന്നൈയില്‍ നിന്നുള്ള പ്രൊ കബഡി താരങ്ങള്‍ അണിനിരന്ന ശ്രീ ഗണേശ ബട്ടംപാറയെ തോല്‍പ്പിച്ചു. ജെ.കെ അക്കാദമി കാസര്‍കോട് മൂന്നും മൂഡബിദ്രി ആല്‍വാസ് നാലും സ്ഥാനം നേടി. കര്‍ണാടക, കേരളം, തമിഴ്നാട്, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രൊകബഡി താരങ്ങള്‍ അണിനിരന്ന 16 ടീമുകള്‍ തമ്മിലുള്ള ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റ് പേരാട്ടം തിങ്ങിനിറഞ്ഞ ആയിരങ്ങളെ ആവേശത്തിലാഴ്ത്തി.
ജേതാക്കള്‍ക്ക് 50,000 രൂപയും ട്രോഫിയും നല്കി. റണ്ണേഴ്സിന് 30,000 രൂപയും ട്രോഫിയും മൂന്ന്, നാല് സ്ഥാനകാര്‍ക്ക് 10,000 രൂപ വീതവും ട്രോഫിയും സമ്മാനിച്ചു. ജഗദീഷ് കുമ്പള, വാര്‍ഡ് കൗണ്‍സിലര്‍ കെ ദിനേശന്, സന്ദീപ് ചെന്നിക്കര, നാരായണന് ടോപ്സ്, മുഹമ്മദ് ഹാഷിം എന്നിവര്‍ സമ്മാനം നല്കി. അനില്‍ ചെന്നിക്കര അധ്യക്ഷനായി. വിനു ചെന്നിക്കര സ്വാഗതം പറഞ്ഞു. കബഡി താരങ്ങളായ ജഗദീഷ് കുമ്പള, സാഗര്‍ ബി കൃഷ്ണ, അനൂപ് ആറാട്ടുക്കടവ്, നിഷാന്ത് കിതിരക്കോട്, ഗിരീഷ് മുല്ലച്ചേരി, മാരത്തണ്‍ താരം രാഗേഷ് പെരുമ്പള എന്നിവരെ ആദരിച്ചു. ഗണേശ് നുള്ളിപ്പാടി, ഹാരിസ് നുള്ളിപ്പാടി, രാമന് ചെന്നിക്കര, ബാലന് ചെന്നിക്കര, ബി നാരായണന്, ഗിരി നാരായണന് എന്നിവര്‍ ഉപഹാരം നല്കി.
അഹമ്മദ് അഫ്സല് സ്മാരക ദക്ഷിണേന്ത്യന്‍ കബഡി പ്രതിഭ എരോല്‍ ജേതാക്കള്‍