അഴിയൂര്‍: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അഴിയൂരിലെ കുട്ടികള്‍ക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദനം നല്‍കി. ചടങ്ങ് സിവില്‍ സര്‍വ്വീസ് പരീക്ഷ റാങ്ക് ജേതാവ് ഷാഹിദ് തിരുവള്ളൂര്‍ ഉദ്ഘാടനം ചെയ്തു. 
പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി അയ്യൂബ് അദ്ധ്യക്ഷനായി. പഞ്ചായത്തിന്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിദിന് നല്‍കി. പഞ്ചായത്ത് സിക്രട്ടറി ടി ഷാഹുല്‍ ഹമീദ്, റീന രയരോത്ത്, എ.ടി ശ്രീധരന്‍, ഉഷ ചാത്താംങ്കണ്ടി, സുധമാളിയിക്കല്‍, രമ ഭായി, അബ്ദുള്‍ സലാം മാസ്റ്റര്‍ സംസാരിച്ചു.
അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രതിഭകള്‍ക്ക് അനുമോദനം നല്‍കി