കാസര്‍കോട്: സംസ്ഥാനത്തില്‍ തന്നെ ഉന്നത വിജയം കരസ്ഥമാക്കിയ അല്‍ റാസി കോളേജ് കാസര്‍കോട് ജില്ലക്ക് തന്നെ അഭിമാനമാണെന്നും അല്‍-റാസിയുടെ പ്രവര്‍ത്തനം ശ്ലാഖനീയമാണെന്നും ഡോ. പുനലൂര്‍ സോമരാജന്. ജീവകാരുണ്യ രംഗത്തെ ഏഷ്യ ബുക്ക് ഓഫ് അവാര്‍ഡില്‍ ഇടംപിടിച്ച അദ്ദേഹത്തിന് അല്‍-റാസി കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് മാനേജ്മെന്റ് കമ്മിറ്റി നടത്തിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടി എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇബ്രാഹിം പള്ളങ്കോട് അദ്ധ്യക്ഷനായി.
ചടങ്ങില്‍ കാലിക്കറ്റ് ഇ.ഒ മുഹമ്മദ് കോയ ഫൗണ്ടേന്റെ 2018-ലെ ജേര്‍ണലിസ്റ്റ് അവാര്‍ഡ് നേടിയ തലസ്ഥാനത്തെ തലമുതിര്‍ന്ന പത്രപ്രവര്ത്തകന് കലാപ്രേമി ബഷീര്‍ ബാബുവിനും ഡോ.എ.പി.ജെ. അബദുല്‍ കലാം ഫൗണ്ടേഷന് ചെയര്മാന് ഡോ.ഷാഹുല്‍ ഹമീദിനും അല്‍-റാസി മാനേജിംഗ് കമ്മിറ്റി സ്വീകരണം നല്കി. റാങ്ക് നേടിയവരെ എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉപഹാരം നല്കി. ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് എച്ച്.ആര്.ഡി.എസ് മാനേജിംഗ് ഡയറക്ടര്‍ ഷംനാദ് എം.ഡി വിതരണം ചെയ്തു. ഇന്ത്യ – ഖത്തര്‍ കോര്‍ഡിനേറ്റര്‍ മുസമ്മില്‍, അല്‍ റാസി മുഖ്യരക്ഷാധികാരി മുനീര്‍ ചെമ്മനാട്, മാനേജിംഗ് ഡയറകടര്‍ അനീസ് ബി.എ, ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് നഫീസത്ത് റുക്സാന സി. എച്ച് തുടങ്ങിയവര്‍ സംസാരിച്ചു. റഫീഖ് വിദ്യാനഗര്‍ സ്വാഗതവും, ഖാലിദ് പൊവ്വല്‍ നന്ദിയും പറഞ്ഞു.
അല്‍-റാസിയുടെ പ്രവര്‍ത്തനം ശ്ലാഖനീയമെന്ന് ഡോ.പുനലൂര്‍ സോമരാജന്