ആദ്യകാല തളങ്കര തൊപ്പി വ്യവസായി, യൂസുഫ് അന്തരിച്ചു; നിരവധിപേർ അനുശോചിച്ചു

You are currently viewing ആദ്യകാല തളങ്കര തൊപ്പി വ്യവസായി, യൂസുഫ് അന്തരിച്ചു; നിരവധിപേർ അനുശോചിച്ചു

തളങ്കര / കാസർകോട്: തളങ്കര ഗസ്സാലി നഗറിലെ എം.പി യൂസുഫ് (67) അന്തരിച്ചു. ആദ്യകാല തളങ്കര തൊപ്പി വ്യവസായിയായിരുന്ന പരേതരായ എം.പി അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും മീത്തല്‍ സൈനബി ഹജ്ജുമ്മയുടെയും മകനാണ്. നേരത്തെ ദീര്‍ഘകാലം ഖത്തറിലായിരുന്നു. ഹാജറ മീത്തല്‍ ഭാര്യ. ഹസീന, ഇജാസ്, ഹസീബ, ഹസൂറ ന്നിവർ മക്കളാണ്. ഇഖ്ബാല്‍ കോട്ട, നജ്മുദ്ദീന്‍, നജീബ് മരുമക്കളാണ്.

സഹോദരങ്ങള്‍: പരേതനായ എ.പി. അഹമദ് ഹാജി (ഉലൂജി), ഖത്തറിലെ പ്രമുഖ വ്യവസായി എം.പി ഷാഫി ഹാജി, പരേതനായ എം.പി. കരീം ഹാജി (ചൂരി), പരേതയായ എം.പി. സുഹറ പടിഞ്ഞാര്‍, എം.പി ആമിന ചട്ടഞ്ചാല്‍, എം.പി നസീറ ബാങ്കോട്. ഖബറടക്കം തിങ്കളാഴ്‌ച മാലിക്ക്ദീനാര്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു.

0Shares