ബൈക്കില്‍ കടത്തിയത് രണ്ടുകിലോ കഞ്ചാവ്; അറസ്റ്റിലായ രണ്ടു യുവാക്കളെ കോടതി റിമാണ്ട് ചെയ്‌തു

You are currently viewing ബൈക്കില്‍ കടത്തിയത് രണ്ടുകിലോ കഞ്ചാവ്; അറസ്റ്റിലായ രണ്ടു യുവാക്കളെ കോടതി റിമാണ്ട് ചെയ്‌തു

മഞ്ചേശ്വരം / കാസർകോട്: ബൈക്കില്‍ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ജലാലിയ പള്ളിക്ക് സമീപത്തെ മുഹമ്മദ് ഫയാസ് (20), കുഞ്ചത്തൂര്‍ ബജോളിഗെയിലെ അല്ലാമ ഇക്ബാല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് കോടതിയില്‍ ഹജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്‌തു.

വെള്ളിയാഴ്‌ച വൈകിട്ട് വോര്‍ക്കാടി പല്ലടപടുപ്പുവില്‍ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് നമ്പര്‍ പ്ലേറ്റില്ലാതെ ഓടിച്ച ബൈക്ക് ശ്രദ്ധയില്‍പ്പെട്ടത്. അതിനിടെ പൊലീസിനെ കണ്ട യുവാക്കള്‍ ബൈക്ക് അമിത വേഗത്തില്‍ ഓടിച്ചു പോയി. പിന്തുടര്‍ന്നാണ് പൊലീസ് ബൈക്ക് പിടിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

0Shares