
വെളുത്ത് ഫ്രീക്കനായി നടന്നാലേ സ്ത്രീകള്‍ക്ക് ആകര്‍ഷണം തോന്നൂ എന്നൊരു ധാരണ പുരുഷന്മാര്‍ക്കിടയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. എന്തൊക്കെയാണ് സ്ത്രീകള്‍ പുരുഷന്‍മാരില്‍ ഇഷ്ടപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പുറംമോടിക്ക് പകരം വ്യക്തിത്വത്തിന് പ്രാധാന്യം നല്‍കുന്നവരാണ് വലിയൊരു വിഭാഗം സ്ത്രീകളും. ഒന്നല്ല ഒരുപാട് ഗുണങ്ങള്‍ സ്ത്രീകളെ പുരുഷനിലേക്ക് അടുപ്പിക്കും.

തങ്ങളെ നന്നായി പരിഗണിക്കുന്ന പുരുഷന്‍മാരെ എല്ലാ സ്ത്രീകളും ഇഷ്ടപ്പെടും. എന്നാല്‍ അമിതമായ നിയന്ത്രണങ്ങള്‍ വക്കുന്നവരെ സ്ത്രീകള്‍ ഇഷ്ടപ്പെടില്ല. ആവശ്യത്തിന് നീളവും അതിനൊത്ത തടിയുമുള്ള പുരുഷന്‍മാരെയാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം. പുരുഷന്മാരിലെ ചില ഗുണങ്ങളാണ് സ്ത്രീകളില്‍ ആകര്‍ഷണം ചെലുത്തുക. സ്ത്രീകളെ പുരുഷനിലേക്ക് ആകര്‍ഷിക്കുന്ന അഞ്ചുഗുണങ്ങള്‍ ഇതാ.
കട്ട താടി
സ്ത്രീകള്‍ക്ക് അങ്ങേയറ്റം ആകര്‍ഷകമെന്ന് കരുതാവുന്ന ചില കാര്യങ്ങള്‍ ഫേഷ്യല്‍ ഹെയറിനെ കുറിച്ചുള്ള പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. താടിയും മീശയും സ്ത്രീകള്‍ക്ക് വളരെ പ്രിയമാണെന്നതാണ് കണ്ടെത്തല്‍. താടി തന്നെയാണ് മിക്ക സ്ത്രീകളും ഇഷ്ടപ്പെട്ടുന്നതെന്ന് ഗവേഷക പഠനങ്ങളില്‍ വ്യക്തമാക്കുന്നു. കാഴ്‌ചയില്‍ പൗരുഷം തോന്നുന്ന പുരുഷന്മാരെയാണ് പങ്കാളികളാക്കാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്.
തമാശ ആസ്വദിക്കാൻ
തമാശ പറയാനും ആസ്വദിക്കാനും കഴിവുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്ക് വലിയ കാര്യമായിരിക്കും. എന്നും തമാശ പറയുന്ന പുരുഷന്മാര്‍ക്ക് സന്തോഷമായിരിക്കാന്‍ കഴിയുമെന്നാണ് സ്ത്രീകള്‍ കരുതുന്നത്. അതുപോലെ തന്നെ തമാശകള്‍ ആസ്വദിച്ച് ചിരിക്കാനും നല്ല ഹ്യൂമര്‍ സെന്‍സുള്ളവര്‍ക്ക് സാധിക്കുമെന്നാണ് സ്ത്രീകള്‍ കരുതുന്നത്.
നിസ്വാര്‍ത്ഥതയും ദയയും
നിസ്വാര്‍ത്ഥതയും ദയയും ഉള്ള പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബുദ്ധിമുട്ടനുഭവിക്കുന്ന സഹജീവികളോട് കരുണയോട് കൂടി പെരുമാറുകയും നിസ്വാര്‍ത്ഥമായി അവര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്ന പുരുഷന്മാരെ സ്ത്രീകള്‍ കൂടുതലായി ഇഷ്ടപ്പെടും.

പുറത്ത് കാണുന്ന സൗന്ദര്യത്തേക്കാള്‍ ആകര്‍ഷണമാണ് ഇത്തരം സ്വഭാവമുള്ള പുരുഷനോട് സ്ത്രീക്ക് തോന്നുന്നത്. വലിപ്പ ചെറുപ്പമില്ലാതെ ഏതു വ്യക്തിയോടും മാന്യമായി പെരുമാറുന്ന പുരുഷനെ ബഹുമാനത്തോടെ ആണ് സ്ത്രീകള്‍ കാണുന്നത്.
കൗതുകം നിലനിര്‍ത്തുക
നിങ്ങളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നു പറയാതിരിക്കുക. എല്ലാം അറിഞ്ഞു കഴിഞ്ഞാല്‍ നിങ്ങളോടുള്ള കൗതുകം നഷ്ടപ്പെടും. പുരുഷനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹം സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിപ്പിക്കും. അത് കൊണ്ട് തന്നെ ആദ്യം തന്നെ പുരുഷന്മാർ എല്ലാ കഥകളും പൂര്‍ണമായും വെളിപ്പെടുത്താതിരിക്കുക.
ശരീര സൗന്ദര്യം
ഇക്കാലത്ത് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം മസില്‍ പവര്‍ മുഖ്യമാണ്. പുരുഷത്വത്തിൻ്റെ ലക്ഷണമായാണ് മസിലുകള്‍ കണക്കാക്കപ്പെടുന്നത്. കൂടാതെ ശരീര സംബന്ധമായ പുരുഷന്മാരുടെ വലിയൊരു സ്വപ്നം കൂടിയാണ് മസിലുകളെന്നും പറയാം. സിക്‌സ് പാക്ക് അല്ലെങ്കിലും വലിയ കുടവയറും ഇല്ലാത്ത തടി കുറഞ്ഞ ആരോഗ്യകരമായ ശരീരവും എല്ലാവര്‍ക്കും അത്യാവശ്യമാണ്. അതാണ് സ്ത്രീകൾ ഇഷ്ടപ്പെടുന്നതും.
