
ബംഗളൂരു: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഭരണതലത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രവചനവുമായി ജ്യോതിഷി. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സ ഭാതിരഞ്ഞെടുപ്പിനെ കുറിച്ചുളള കര്‍ണാടക തുമക്കൂരു തിപുതൂര്‍ നൊവനിയക്കര ശനി ക്ഷേത്രത്തിലെ ജ്യോതിഷിയായ ഡോ. യശ്വന്ത് ഗുരുജിയുടെ പ്രവചനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ഒരു വനിതാ പ്രധാനമന്ത്രി ഉണ്ടാകുമെന്നുളള പ്രവചന വീഡിയോയാണ് തരംഗമാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ല എന്നും രാജ്യത്ത് കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പ്രവചിച്ചു.

2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിന് ശേഷം അധികാര കൈമാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തിയാല്‍ നരേന്ദ്ര മോദിക്ക് തുടര്‍ഭരണം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമതാ ബാനര്‍ജി,സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരില്‍ ആരാകും അടുത്ത പ്രധാനമന്ത്രി എന്ന ചോദ്യത്തിന് ഫെബ്രുവരി കഴിഞ്ഞതിന് ശേഷം പ്രവചനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിൻ്റെ വിജയം പ്രവചിച്ച് ശ്രദ്ധ നേടിയ ജ്യോതിഷിയാണ് ഡോ. യശ്വന്ത് ഗുരുജി.
