ബി.ജെ.പിയുടെ കൂടെ പോകില്ല; യു.ഡി.എഫിനെ തറപറ്റിക്കും’; തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി.സി ജോർജ്ജ്

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിയുടെ കൂടെ പോകില്ല; യു.ഡി.എഫിനെ തറപറ്റിക്കും’;  തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി.സി ജോർജ്ജ്

നിയമസഭതെരഞ്ഞെടുപ്പിൽ താൻ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനപക്ഷം എൻ.ഡി.യുടെ ഭാഗമാകില്ലെന്നും പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്ജ്. ഇത്തവണ കേരളത്തിൽ തൂക്ക് നിയമസഭയ്ക്കാണ് സാധ്യതയെന്നും ഒരു മുന്നണിക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നും പി.സി ജോർജ്ജ് പറഞ്ഞു.

കെ .സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. എൻ.ഡി.എ മോശം മുന്നണിയാണെന്ന അഭിപ്രായമില്ലെന്നും പി . ജോർജ്ജ് വ്യക്തമാക്കി. തന്നെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന് പി.സി ജോർജ്ജ് പറഞ്ഞു. പൂഞ്ഞാറിൽ ആരുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈരാറ്റുപേട്ടയിലെ തീവ്ര സ്വഭാവമുള്ള മുസ്‌ലിങ്ങളോട് യോജിക്കുന്നില്ലെന്നും അവർക്ക് തന്നോട് ശത്രുതയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമൂഹം തനിക്കെതിരല്ലെന്നും പി.സി ജോർജ്ജ് പറഞ്ഞു. അതേസമയം യു.ഡി.എഫ് തന്നെ വഞ്ചിച്ചുവെന്നും യു.ഡി.എഫിനെ തറ പറ്റിക്കുകയാണ് തന്‍റെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares