രണ്ടു തവണ മത്സരിച്ചവരെ മാറ്റി നിർത്താനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിനുണ്ടോ; ചോദ്യവുമായി മന്ത്രി തോമസ് ഐസക്

  • Post category:news
  • Reading time:1 min read
You are currently viewing രണ്ടു തവണ മത്സരിച്ചവരെ മാറ്റി നിർത്താനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിനുണ്ടോ; ചോദ്യവുമായി മന്ത്രി തോമസ് ഐസക്

നിയമസഭയിലേക്ക് രണ്ടു തവണ തുടർച്ചയായി മത്സരിച്ചവർ മാറി നിൽക്കണം എന്ന് പറയാനുള്ള ആർജവം കോൺഗ്രസിനുണ്ടോയെന്ന് ധനമന്ത്രി തോമസ് ഐസക്കിന്‍റെ ചോദ്യം. അതിനുള്ള ആർജ്ജവം സി.പി.എമ്മിനേ ഉള്ളുവെന്നും അതൊരിക്കലും കോൺഗ്രസിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

കുറേ വർഷം ജനപ്രതിനിധി ആകുമ്പോൾ ആളുകൾക്ക് തീർച്ചയായും സ്നേഹം ഉണ്ടാകുമെന്നും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടാതിരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ട് തോമസ് ഐസക് പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന് വേണ്ടിയാണ് ഇത്തവണത്തെ മത്സരം. കിഫ്ബി വഴി ആലപ്പുഴ ജില്ലയിൽ തുടങ്ങിയ വികസന പദ്ധതികൾ പൂർത്തിയാക്കാൻ പി.പി.ചിത്തരഞ്ജനെ വിജയിപ്പിക്കേണ്ടതുണ്ട്. അതിനുള്ള അംഗീകാരം ജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗുജറാത്തിനേക്കാൾ വികസനം കേരളത്തിലുണ്ടാക്കാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു.

എൽ.ഡി.എഫ് സർക്കാരിന്‍റെ പ്രകടന പത്രിക വലിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതായിരിക്കും. സർക്കാരുമായി ബന്ധപ്പെടുണ്ടായ വിവാദങ്ങൾക്ക് അൽപായുസ്സ് മാത്രമാണുള്ളത്. രാഷ്ട്രിയമായ മത്സരം തുടങ്ങുമ്പോൾ വിവാദങ്ങൾ മാറി നിൽക്കും.

എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത്. ബി.ജെ.പി വിദൂര എതിരാളി മാത്രമായിരിക്കുമെന്നും കളം പിടിക്കാൻ അവർ എത്ര കേന്ദ്ര ഏജൻസികളെ ഇറക്കിയിട്ടും കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.

0Shares