തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് മുൻ ഡി.ജി.പിമാർ എത്തുമ്പോള്‍: കേരളത്തില്‍ ഇത്തവണ കളമറിഞ്ഞ് കരുനീക്കാൻ ബി.ജെ.പി തയ്യാറെടുക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് മുൻ ഡി.ജി.പിമാർ എത്തുമ്പോള്‍: കേരളത്തില്‍ ഇത്തവണ കളമറിഞ്ഞ് കരുനീക്കാൻ ബി.ജെ.പി തയ്യാറെടുക്കുന്നു

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ ബി.ജെ.പിയും ശക്തമായ കരുനീക്കങ്ങളിലാണ്. ആദ്യപടിയെന്നോണം തയ്യറാക്കിയ സ്ഥാനാർഥി പട്ടികയിൽ തന്നെ പ്രകടമായ മാറ്റങ്ങൾ പാർട്ടി കൊണ്ടുവന്നു കഴിഞ്ഞു. ഇനി കളി രണ്ട് ഡി.ജി.പിമാരെ ഇറക്കിയെന്ന നയമാണ് നിലവില്‍. മുന്‍ വിജിലൻസ് മേധാവി ജേക്കബ് തോമസും,മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെയും മത്സരരംഗത്ത് കൊണ്ടുവരാനാണ് ശ്രമം.

ഇതിൽ ജേക്കബ് തോമസിന്‍റെ നിലപാട് ഏതാണ്ട് വ്യക്തമായി കഴി‍ഞ്ഞു. അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. ഇരിങ്ങാലക്കുട തന്നെയായിരിരിക്കും ജേക്കബ് തോമസിന്‍റെ മണ്ഡലമെന്നും അഭ്യൂഹങ്ങൾ പുറത്തുവന്നു കഴിഞ്ഞു.എന്നാല്‍ ടി.പി സെൻകുമാറിന്‍റെ കാര്യത്തിൽ മാത്രം ഇപ്പോഴും ചെറിയ വ്യക്തത വരാനുണ്ട് എങ്കിലും സെന്‍കുമാർ മത്സരിക്കും എന്ന് തന്നെയാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് നിലപാടുകൾ ഒന്നും തന്നെ അദ്ദേഹം അറിയിച്ചിട്ടില്ല.

ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ജേ​ക്ക​ബ്​ തോമസ് ശ്രമം നടത്തിയികരുന്നെങ്കിലും ഇത് സർക്കാർ സമ്മതിക്കാതിരുന്നതിനാൽ നടന്നില്ല. അന്ന് തന്നെ ജോലിയിൽ നിന്നും വിരമിച്ചാൽ താൻ മത്സരത്തിന് ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിശക്തമായ ത്രികോണ പോര് ഇരിങ്ങാലക്കുടയില്‍ ഉണ്ടാകുമെന്നാണ് ജേക്കബ് തോമസിന്‍റെ വെളിപ്പെടുത്തല്‍ സൂചന നല്‍കുന്നത്.

0Shares