
ന്യൂഡല്‍ഹി: വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹരജികള്‍ പുതിയ ബഞ്ചിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. നിലവിലെ ചീഫ് ജസ്റ്റിസ് 13ന് വിരമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്. ജസ്റ്റിസ് ഗവായിയുടെ ബഞ്ചാണ് ഇനി വാദം കേള്‍ക്കുക. വഖ്ഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികള്‍ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രീം കോടതി വഖ്ഫ് സ്വത്തുക്കളില്‍ നിലവിലെ സ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് തുടരുമെന്നാണ് കോടതി പറഞ്ഞത്.
