മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു; പകിട്ടുകളില്ലാത്ത കാലത്ത് പരിമിതികളോട് പൊരുതി കാലത്തിനൊപ്പം സഞ്ചരിച്ച വ്യക്‌തിത്വം, അപര നാമത്തില്‍ വാര്‍ത്തയെഴുതി തുടക്കം

  • Post category:Kerala / news / obitury
  • Reading time:2 mins read
You are currently viewing മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു; പകിട്ടുകളില്ലാത്ത കാലത്ത് പരിമിതികളോട് പൊരുതി കാലത്തിനൊപ്പം സഞ്ചരിച്ച വ്യക്‌തിത്വം, അപര നാമത്തില്‍ വാര്‍ത്തയെഴുതി തുടക്കം

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 93വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമ പ്രവര്‍ത്തനത്തിൻ്റെ ഇന്നത്തെ പകിട്ടുകളില്ലാത്ത കാലത്ത് പരിമിതികളോട് പൊരുതി കാലത്തിനൊപ്പം സഞ്ചരിച്ച വ്യക്‌തിയായിരുന്നു.

നവഭാരതം പത്രം ഉടമ എകെ ഭാസ്‌കറിൻ്റെയും മീനാക്ഷിയുടെയും മകനായി കൊല്ലം കായിക്കരയിലാണ് ബാബു രാജേന്ദ്രപ്രസാദ് എന്ന ബിആര്‍പി ഭാസ്‌കറുടെ ജനനം. മകന്‍ ഈ രംഗത്ത് വരുന്നതില്‍ അച്ഛന് താല്‍പര്യമില്ലായിരുന്നു. ‘നവഭാരത’ത്തില്‍ അച്ഛന്‍ അറിയാതെ അപരനാമത്തില്‍ വാര്‍ത്തയെഴുതിയാണ് പത്രപ്രവര്‍ത്തനത്തിന് തുടക്കം.

ബി.ആർ.പി ഭാസ്‌കർ കേരളത്തിൽ നിന്നുള്ള ഒരു പത്രപ്രവർത്തകനും മനുഷ്യാവകാശ -സാമൂഹിക പ്രവർത്തകനുമായിരുന്നു. 1932 മാർച്ച് 12നാണ് ബി.ആർ.പി ഭാസ്‌കറിൻ്റെ ജനനം. ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളുടെയും എഡിറ്ററായി ഭാസ്‌കർ സേവനം അനുഷ്‌ഠിച്ചു. ചെന്നൈയിലെ ദി ഹിന്ദുവിൻ്റെ കോ -എഡിറ്റർ (1953-1958), ന്യൂഡൽഹിയിലെ ദ സ്റ്റേറ്റ്‌സ്‌മാനിൽ ഡെപ്യൂട്ടി എഡിറ്റർ (1959 1963), 1963 മുതൽ 1965 വരെ ദേശസ്‌നേഹത്തിൻ്റെ കോ -എഡിറ്റർ, 1965 മുതൽ 1983 വരെ യു.എൻ.ഐയിൽ ജോലി ചെയ്‌തു. ഡെക്കാണിൽ അസോസിയേറ്റ് എഡിറ്റർ 1984 മുതൽ 91 വരെ ബാംഗ്ലൂരിലെ ഹെറാൾഡ് 1996 മുതൽ 1997 വരെ ഹൈദരാബാദിലെ ആന്ധ്രപ്രദേശ് ടൈംസിൻ്റെ ഡയറക്ടറും കൺസൾട്ടൻ്റുമായി സേവനം അനുഷ്‌ഠിച്ചു.

ദി ഹിന്ദു, സ്റ്റേറ്റ്സ്മാന്‍, പേട്രിയേറ്റ്, ഡെക്കാന്‍ ഹെറാള്‍ഡ് തുടങ്ങിയ പത്രങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും ബിആര്‍പി സേവനാം അനുഷ്‌ഠിച്ചു. മാധ്യമ ജീവിതത്തിൻ്റെ റിട്ടയര്‍മെണ്ട് കാലത്തും ഒട്ടേറെ പത്രങ്ങളിലും മാഗസിനുകളിലും കോളങ്ങള്‍ എഴുതി സജീവമായിയിരുന്നു ബിആര്‍പി. ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡേ പത്രത്തിൻ്റെ കോളമിസ്റ്റാണ് ബി.ആർ.പി മലയാളത്തിലും ഇംഗ്ലീഷിലും വിവിധ പത്രങ്ങളിൽ എഴുതിയിട്ടുണ്ട്.

ബംഗ്ലദേശ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മുജീബുല്‍ റഹ്‌മാനുമായുള്ള അഭിമുഖം, ഡോ. ഹര്‍ഗോവിന്ദ് ഖുറാന നൊബേല്‍ സമ്മാനം നേടിയ വാര്‍ത്ത, അടിയന്തരാവസ്ഥ കാലത്ത് ശ്രീനഗറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ബി.ആര്‍.പിയെ ഈ രംഗത്ത് അടയാളപ്പെടുത്തി.

മാധ്യമ മേഖലയിലെ മികവിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കന്ന പരമോന്നത പുരസ്‌കാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബി.ആര്‍.പി ഭാസ്‌കറിൻ്റെ ന്യൂസ് റൂമിന് മികച്ച ആത്മകഥക്ക് 2022ലെ കേരള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

0Shares