വിനു നിര്‍ഭനായ മാധ്യമ പ്രവർത്തകൻ; ധാര്‍മികമായ പിന്തുണ നല്‍കാന്‍ കട്ടായിരുന്ന കേബിള്‍ കണക്ഷന്‍ പുതുക്കി: ജോയ് മാത്യു

  • Post category:entertainment
  • Reading time:1 min read
You are currently viewing വിനു നിര്‍ഭനായ മാധ്യമ പ്രവർത്തകൻ; ധാര്‍മികമായ പിന്തുണ നല്‍കാന്‍ കട്ടായിരുന്ന കേബിള്‍ കണക്ഷന്‍ പുതുക്കി: ജോയ് മാത്യു

ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണിന് പിന്തുണ നല്‍കാന്‍ കട്ടായിരുന്ന കേബിള്‍ കണക്ഷന്‍ പുതുക്കിയെന്ന് നടന്‍ ജോയ് മാത്ര്യൂ. വിനു നിര്‍ഭനായ മാധ്യമപ്രവര്‍ത്തകനാണെന്നും അദ്ദേഹം ധാര്‍മിക പിന്തുണ അര്‍ഹിക്കുന്നുണ്ടെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘കുറച്ചുകാലമായി വാര്‍ത്താ ചാനലുകള്‍ ഒന്നും കാണാറില്ലായിരുന്നു. പത്രങ്ങളും ഓണ്‍ലൈനും ആവശ്യത്തിലധികം വാര്‍ത്തകള്‍ തരുന്നുമുണ്ടല്ലോ, അതിനാല്‍ കണക്ഷനും കട്ട് ചെയ്തു. പക്ഷെ ഇന്ന് വീണ്ടും ഞാന്‍ കണക്ഷന്‍ പുതുക്കി, ഏഷ്യാനെറ്റ് ന്യൂസ് കാണാന്‍ മാത്രമല്ല, നിര്‍ഭയനായ ഒരു മാധ്യപ്രവര്‍ത്തകന് ധാര്‍മികമായ പിന്തുണ നല്‍കാന്‍, അദ്ദേഹം അത് അര്‍ഹിക്കുന്നുമുണ്ട്,’ ജോയ് മാത്യു പറഞ്ഞു.

ദേശീയ പണിമുടക്കിൻ്റെ സമയത്ത് നടന്ന ചര്‍ച്ചക്കിടെ ‘സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിൻ്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,’ എന്ന വിനു വി. ജോണിന്റെ ചര്‍ച്ചക്കിടെയുള്ള പരാമര്‍ശത്തിനെതിരെ വിമര്‍ശനമുയരകിമ്പോഴാണ് ജോയ് മാത്യുവിൻ്റെ പ്രതികരണം.

0Shares