
ഇന്നലെ നടന്ന സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷയിൽ കൂട്ടകോപ്പിയടി. ഇതേതുടർന്ന് വെള്ളിയാഴ്ച നടന്ന സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷ റദ്ദാക്കി. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുവന്നാണ് കോപ്പിയടി നടത്തിയത്. ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്ററി പരീക്ഷയിൽ ആണ് ക്രമക്കേട് നടന്നത്.

അഞ്ച് കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങൾ കൈമാറിയത്. കോവിഡ് പ്രോട്ടോക്കോൾ മറയാക്കിയാണ് കോപ്പിയടി നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഇൻവിജിലേറ്റർമാർ ശാരിരിക അകലം പാലിച്ചത് മറയാക്കിയാണ് ക്രമക്കേട് നടന്നത്. സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകുമെന്ന് കെടിയു അറിയിച്ചു.
