Trending News





ഇരിങ്ങാലക്കുട / എറണാകുളം: സ്വകാര്യ ബസില്‍ 17 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലുള്ള പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. പുല്ലൂര്‍ സ്വദേശി രതീഷ് മോന്‍ (40) അറസ്റ്റിലായത്. തിങ്കളാഴ്‌ച രാവിലെ തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം.
Also Read
മാപ്രാണം ജംഗ്ഷന്‍ പിന്നിപ്പോഴായിരുന്നു സീറ്റില്‍ ഇരിക്കുകയായിരുന്ന രതീഷ് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം തുടങ്ങിയത്. ഇത് പ്രതിരോധിച്ച പെണ്‍കുട്ടി ബഹളം വയ്ക്കുകയും ഇയാളുടെ മാസ്‌ക് വലിച്ചൂരി.

സഹയാത്രികരാണ് ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ ഏല്‍പ്പിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ പൊലീസിലെ ഡ്രൈവറാണെന്നും ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ സി.ബി.ഐ എറണാകുളം യൂണിറ്റില്‍ ജോലി ചെയ്യുകയാണെന്നും വ്യക്തമായത്.
ഇരിങ്ങാലക്കുട സി.ഐ അനീഷ് കരീം കേസ് രജിസ്റ്റര്‍ ചെയ്ത് തൃശൂര്‍ പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയില്‍ പ്രതിയെ ഹാജരാക്കി. പ്രതിഭാഗം ജാമ്യം നല്‍കണമെന്ന് വാദിച്ചെങ്കിലും പ്രോസിക്യൂഷന്‍ എതിര്‍ത്തു. തുടര്‍ന്ന് കോടതി പ്രതിയെ റിമാന്‍ണ്ട്.

Sorry, there was a YouTube error.